തിരുവനന്തപുരം:എന്നും ട്രോളന്മാരുടെ കണ്ണിലുണ്ണിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം.പ്രത്യേകിച്ചും കണ്ണന്താനം എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതു മുതല്‍ ട്രോളുകാരുടെ ചാകരക്കാലമാണ്.എന്നാല്‍ ട്രോളുകള്‍ കണ്ട് കലിമൂത്ത് ഇത് ഒരു പണിയുമില്ലാത്തവര്‍ ചെയ്യുന്നതാണെന്നാണ് കണ്ണന്താനം കഴിഞ്ഞ ദിവസം പറഞ്ഞത്. പക്ഷേ രാഷ്ട്രീയക്കാരനായതുകൊണ്ട് മാറ്റിപ്പറയുന്നത് തെറ്റില്ലല്ലോ.ഇപ്പോള്‍ കൊച്ചിയുടെ വികസനത്തെക്കുറിച്ചും തന്നെയും ട്രോളാനും സെല്‍ഫി എടുക്കാനും യുവാക്കളെ ക്ഷണിച്ചുകൊണ്ട് കണ്ണന്താനം ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു.
‘മലയാളികള്‍ വളരെ നര്‍മ്മബോധം ഉള്ളവരാണ്.എന്ത് സീരിയസ് കാര്യവും നമ്മള് തമാശയാക്കി ആസ്വദിക്കാറുണ്ട്. നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോള്‍ അത്ഭുതപ്പെടാറുണ്ട്.എന്തുമാത്രം സര്‍ഗ്ഗശേഷി ആണ് നമ്മുടെ യുവാക്കള്‍ക്ക് ഉള്ളത്?ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
എന്തായാലും എന്നെ ട്രോളുന്ന വീരന്മാര്ക്ക് ഒരു കൊച്ചു ചലഞ്ച് – കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകള്‍ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ.നല്ല ട്രോളര്‍മാര്‍ക്ക് എന്നോടൊപ്പം ഒരു സെല്‍ഫി എടുക്കാം, ഈ പേജില്‍ ഇടാം (തെരഞ്ഞെടുപ്പായതിനാല്‍ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോള്‍ സാധ്യമല്ല).അപ്പൊ ശരി, തുടങ്ങുവല്ലേ?-എന്നെയും ഒരു കഥാപാത്രമാക്കുന്നതില്‍ വിരോധമില്ല.. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ… ഇതായിരുന്നു കണ്ണന്താനത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്.
ദോഷം പറയരുതല്ലോ.പ്രതീക്ഷിച്ചതിലും ഗംഭീര ട്രോളും പൊങ്കാലയുമായി യുവാക്കള്‍ കണ്ണന്താനത്തിന്റെ ‘ഇത്തിരി ട്രോളുമോ അണ്ണാ’ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു.
‘എനിക്കു ട്രോള്‍ ഉണ്ടാക്കണമെന്നുണ്ട്,പക്ഷേ അങ്ങയുടെ കൂടെയുള്ള സെല്‍ഫി… അതെങ്ങാനും പുറത്തായാല്‍ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ?”എന്നാണ് ഒരാളുടെ കമന്റ്.’ഞാന്‍ സെല്‍ഫി എടുക്കാറില്ല എന്ന് പറഞ്ഞു. ഫേസ്ബുക് ഉപയോഗിക്കാറില്ല എന്ന് പറഞ്ഞു.ഒരു പണിയും ഇല്ലാത്തവര്‍ ആണ് ട്രോളേന്മാര്‍ എന്ന് പറഞ്ഞു ഇത് മൂന്നും ഒറ്റയടിക്ക് മാറ്റി പറഞ്ഞു പോസ്റ്റും ഇട്ടു ഇതൊക്കെ എങ്ങനെ സാധിക്കുന്നതാ ഉവ്വേ,,’മിസ്റ്റര്‍ പേര്‍സണല്‍ സ്റ്റാഫ്, സാര്‍ ഉറങ്ങി കിടന്നപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ തനിക്കു നാണം ആവുന്നില്ലേ??
‘സാറിന്റെ കൂടെ സെല്‍ഫിയെടുക്കാന്‍ വെമ്പി നില്ക്കുന്ന ഊച്ചാളി ബിജെപി ക്കാരെ മാത്രമേ സാര്‍ കണ്ടിട്ടുള്ളു……
സാറിനു കേരളത്തിലെ പിള്ളേരെ അറിയില്ല.’
‘ഇപ്പൊ മനസിലായില്ലേ ജി.. ഒരു പണിയും ഇല്ലാത്തവരല്ല ട്രോള്‍ ഉണ്ടാക്കുന്നത്. നിങ്ങളുടെ അന്‍ലിമിറ്റഡ് കണ്ടിന്നുവസ് മണ്ടത്തരങ്ങള്‍ കാരണം ലീവ് എടുത്ത് ഞങ്ങള്‍ ട്രോള്‍ ഉണ്ടാക്കുകയാണ്. വൈകിയാണെങ്കിലും ഞങ്ങളെ അംഗീകരിക്കാന്‍ തയ്യാറായ കണ്ണന്താന് ജി ക്ക് നന്ദി.’
‘സെല്‍ഫി എടുക്കാനും വേണ്ടി കഷ്ടപ്പെട്ട് ട്രോളുണ്ടാക്കി ഇട്ടിട്ട് വണ്ടീം പിടിച്ച് അങ്ങ് വരികാന്നൊക്കെ പറഞ്ഞാല്‍ മെനക്കേടല്ലേ മനുഷ്യാ, ഇതുവഴിയെങ്ങാനും പോകുവാണേല്‍ എന്റൂടെ വേണോങ്കി ഒരു സെല്‍ഫി എടുത്തോണ്ട് പൊക്കോ ??’
‘എന്റമ്മേ, കണ്ണന്താനം അണ്ണനോടൊപ്പം ഒരു സെല്‍ഫിയെടുക്കണം എന്ന് എന്റെ അന്ത്യാഭിലാഷമായിരുന്നു അത് നടക്കും എന്നറിഞ്ഞപ്പോള്‍ ഒരു relaxation’…
IAS കാര്‍ക്ക് കുറച്ചു അഹങ്കാരം ഉണ്ടായിരുന്നു അതേതായാലും മാറികിട്ടി…. കണ്ണേട്ടന് മുത്താണ്..’
‘മുറ്റത്തെ മുല്ലയ്ക്ക് മണമില്ല, കേരളമല്ലേ..
നല്ലത് ചെയ്യുന്നവനെ സ്വീകരിക്കാന്‍ മടിയാണ്.
എത്രയെത്ര പദ്ധതികള്‍,എത്രയെത്ര കക്കൂസുകള്‍ , പ്രതിമകള്‍,വിക്ഷേപിച്ച മിസൈലുകള്‍ …ഉണ്ണാനും ഉടുക്കാനും വേറെ തൊഴിലും ഇല്ലാത്തവരാ ടോളുക ??’സാറ് ഭരിക്ക് ‘സാറേ” ? തുടങ്ങി കണ്ണന്താനത്തിന്റെ പേജില്‍ ചലഞ്ച് ഏറ്റെടുത്ത് പിള്ളേര് കയറി നിരങ്ങുകയാണ്.