എറണാകുളം നഗരത്തിലെ ഏറെ നാളത്തെ ആവശ്യങ്ങളായ വാത്തുരുത്തി, അറ്റ്ലാന്റിസ്, വടുതല റയിൽവേ മേല്പാലങ്ങളുടെ നിർമ്മാണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഹൈബി ഈഡൻ എം.പി യോഗം വിളിച്ചു.
നാളെ (21-01-2020) വൈകിട്ട് 3 മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസിലാണ് യോഗം.
കഴിഞ്ഞ നവംബറിൽ ഈ മൂന്ന് വിഷയങ്ങളും ചർച്ച ചെയ്യുന്നതിന് ഹൈബി ഈഡൻ യോഗം വിളിച്ച് ചേർത്തിരുന്നു. അന്നത്തെ യോഗ തീരുമാന പ്രകാരം വടുതല റയിൽവേ മേൽപാലവുമായി ബന്ധപ്പെട്ട റയിൽവേയിൽ
നിന്നുള്ള തടസങ്ങൾ കഴിഞ്ഞ ദിവസം നീങ്ങിയിരുന്നു. 13.80 മീറ്റർ ക്ളിയറൻസ് വിട്ട് കൊണ്ട് മാത്രമേ അലൈന്മെന്റ്
തയ്യാറാക്കാവൂ എന്ന റയിൽവേയുടെ നിർദേശത്തിന് മാറ്റം വരുത്തിക്കൊണ്ട് 10.2 മീറ്റർ ക്ളിയറൻസ് വിട്ട് പാലം നിർമ്മിക്കാൻ റയിൽവേ ഉത്തരവിറങ്ങുകയായിരുന്നു. വടുതല
മേൽപാലവുമായി ബന്ധപ്പെട്ട തുടർ നടപടികൾ യോഗം ചർച്ച ചെയ്യുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.വാത്തുരുത്തി റയിൽവേ മേല്പാലവുമായി ബന്ധപ്പെട്ടും അലൈന്മന്റിൽ തർക്കങ്ങൾ നില നില്ക്കുന്നുണ്ട്. നവംബറിൽ
എം.പി വിളിച്ചു ചേർത്ത യോഗത്തിൽ അഞ്ചാമത്തെ അലൈന്മെന്റും തള്ളുകയാണുണ്ടയത്. ഇതിന് ശേഷം
കൊച്ചിൻ ഷിപ്പ്യാർഡും ആർ ബി ഡി സികെ യും
റയിൽവേയുമായും ഹൈബി ഈഡൻ എം.പി നടത്തിയ ചർച്ചകൾക്കൊടുവിലാണ് അടുത്ത യോഗം ചേരുന്നത്.
അറ്റ്ലാന്റിസ് മേൽപാലവുമായി ബന്ധപ്പെട്ട് ഇനിയും നടക്കാനുള്ള സ്ഥലമേറ്റെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യും.
2016-17 സംസ്ഥാന ബഡ്ജറ്റിൽ ഹൈബി ഈഡൻ എം.എൽ.എ ആയിരുന്നപ്പോൾ ഉൾപ്പെടുത്തിയ പ്രവൃത്തികളാണ് ഇവ മൂന്നും.
ഹൈബി ഈഡൻ എം.പിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ടി.ജെ വിനോദ് എം.എൽ.എ, കെ.ജെ മാക്സി എം.എൽ.എ, കൊച്ചിൻ ഷിപ്പ്യാർഡ്, ഇന്ത്യൻ റയിൽവേ,
ഇന്ത്യൻ നേവി, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, കൊച്ചി
കോർപ്പറേഷൻ, ആർ.ബി.ഡി.സി.കെ, റവന്യു വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും എന്ന് ഹൈബി ഈഡന്റെ ഓഫീസ് അറിയിച്ചു .