കൊച്ചി:എറണാകുളം നെട്ടൂരില്‍ വാഹനാപകടത്തില്‍ രണ്ടു മരണം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മറ്റൊരു ലോറിയിടിച്ചാണ് അപകടമുണ്ടായത്. ലോറിയിലുണ്ടായിരുന്ന കന്യാകുമാരി സ്വദേശികളായ ഡ്രൈവര്‍ ജോണ്‍,ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. തിരുവനന്തപുരം വെള്ളറടയില്‍നിന്ന് പെരുമ്പാവൂരിലേക്ക് ലോഡുമായെത്തിയ ഇവരുടെ ലോറി നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. കടവന്ത്രയില്‍ നിന്നെത്തിയ അഗ്നിശമന സേന യൂണിറ്റും പൊലീസും നാട്ടുകാരും ചേര്‍ന്ന് ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.