തിരുവനന്തപുരം:ലോക്സഭാതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നു പ്രഖ്യാപിച്ച സരിത എസ് നായര്‍ ഞെട്ടിച്ചുകൊണ്ട് അടുത്ത പ്രഖ്യാപനവും നടത്തി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും മത്സരിക്കുമെന്ന്.മറ്റന്നാള്‍ പത്രിക നല്‍കും. സോളാര്‍ കേസില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രണ്ടിടത്തും മല്‍സരിക്കുന്നത്. എറണാകുളത്തുനിന്നും പത്രികവാങ്ങി മടങ്ങിയെങ്കിലും ഇതുവരെ സരിത പത്രിക സമര്‍പ്പിച്ചിട്ടില്ല.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും അയച്ചെങ്കിലും ഒരിക്കല്‍ പോലും മറുപടി നല്‍കിയില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള് ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിത ചോദിച്ചിരുന്നു. എന്തായാലും കത്തുകള്‍ക്കും മെയിലുകള്‍ക്കും മറുപടി അയയ്ക്കാത്ത രാഹുലിനെതിരെയും മല്‍സരിക്കാന്‍ സരിത തീരുമാനിച്ചുകഴിഞ്ഞു.
തന്നെ തട്ടിപ്പുകാരി എന്ന് പറഞ്ഞ് ആക്ഷേപിക്കുന്ന നടപടി ചോദ്യം ചെയ്യാനാണ് മല്‍സരിക്കുന്നത്. അല്ലാതെ ജയിച്ച് എംപിയായി പാര്‍ലമെന്റില്‍ പോയി ഇരിക്കാനല്ലെന്നും സരിത നേരത്തേ വ്യക്തമാക്കിയിരുന്നു.