കൊച്ചി:പ്രളയത്തില്‍ വീട് തകര്‍ന്നതില്‍ മനം നൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.എറണാകുളം കോതാട് ദ്വീപില്‍ താമസിക്കുന്ന റോക്കി(68) ആണ് ആത്മഹത്യ ചെയ്തത്.വെള്ളപ്പൊക്കത്തില്‍ റോക്കിയുടെ വീട് മുഴുവന്‍ ചെളി നിറഞ്ഞ് നശിച്ചു പോയിരുന്നു.
പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട് കുടുംബത്തോടൊപ്പം ദുരിതാശ്വാസക്യാംപില്‍ കഴിഞ്ഞിരുന്ന റോക്കി ഇന്നലെ വീട് വൃത്തിയാക്കാനായി പോയെങ്കിലും തിരിച്ചെത്തിയില്ല.തുടര്‍ന്ന് ഇദ്ദേഹത്തെ അന്വേഷിച്ച് ആളുകള്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി.