കൊല്ലം:വോട്ടര്‍മാര്‍ക്ക് എല്‍ഡിഎഫ് ഇവന്റ് മാനേജ്‌മെന്റ് വഴി പണം വിതരണം ചെയ്യാന്‍ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളുടെ പരാതിയില്‍ കൊല്ലത്ത് പരിശോധന നടത്താന്‍ കലക്ടറുെട നിര്‍ദേശം.വാഹനപരിശോധനയും മറ്റും കര്‍ശനമാക്കാന്‍ സ്‌ക്വാഡിനെ നിയമിച്ചു. വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനുള്ള ഗൂഡാലോചന ഒരു എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നെന്നും യുഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.
നേതാക്കള്‍ പരാതി നല്‍കിയെങ്കിലും ആരോപണത്തിന് യാതൊരു തെളിവുമില്ലാത്തതിനാല്‍ എല്‍ഡിഎഫിനോട് തെരഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരണം ചോദിച്ചിട്ടില്ല.