തൃശൂര്‍:എഴുത്തുകാരി അഷിത (63) അന്തരിച്ചു.ചൊവ്വാഴ്ച അര്‍ധരാത്രിയോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അര്‍ബുദരോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.തൃശൂര്‍ പഴയന്നൂര്‍ സ്വദേശിയായ അഷിത ബാലസാഹിത്യകാരി, ചെറുകഥാകൃത്ത്, കവയിത്രി, വിവര്‍ത്തക എന്നീ നിലകളില്‍ പ്രശസ്തയാണ്.
കേരള സാഹിത്യ അക്കാദമി ചെറുകഥാ പുരസ്‌കാരം (അഷിതയുടെ കവിതകള്‍), ഇടശ്ശേരി പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്‌കാരം, അങ്കണം അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.
ഡോ. കെ വി രാമന്‍കുട്ടി(കേരള സര്‍വകലാശാല ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ വിഭാഗം) യാണ് ഭര്‍ത്താവ്. മകള്‍: ഉമ. മരുമകന്‍: ശ്രീജിത്ത്.