തിരുവനന്തപുരം:ദേശീയ പണിമുടക്കു ദിവസം തുറന്നു പ്രവര്‍ത്തിച്ച തിരുവനന്തപുരം എസ്.ബി.ഐ. ഓഫീസ് ആക്രമിച്ച
കേസില്‍ റിമാന്‍ഡിലായ 3 എന്‍ജിഒ യൂണിയന് നേതാക്കളെ കൂടി സസ്പെന്‍ഡ് ചെയ്തു.എന്‍ജിഒ യൂണിയന് സംസ്ഥാന കമ്മിറ്റി അംഗം സുരേഷ്ബാബു ജില്ലാ നേതാക്കളായ സുരേഷ് കുമാര്‍,ശ്രീവത്സന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.ഇതോടെ സസ്പെന്‍ഷനിലായവരുടെ എണ്ണം അഞ്ചായി.
പണിമുടക്കു ദിവസം ബാങ്ക് ശാഖ തുറന്നു പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്ന് നേതാക്കള്‍ കടന്നുകയറി ആക്രമണം നടത്തുകയായിരുന്നു.മാനേജരുടെ ക്യാബിന് അടിച്ചു തകര്‍ക്കുകയും കമ്പ്യൂട്ടറുകളും മറ്റും നശിപ്പിക്കുകയും ചെയ്തു.