ഡൽഹി :സുപ്രീം കോടതി വിധി സുപ്രീം കോടതി തന്നെ റദ്ദാക്കുന്നത് അപൂർവ്വമായാണ്.രണ്ടങ്ക ബെഞ്ചിന്റെ വിധിയാണ് സുപ്രീം കോടതിയുടെതന്നെ മൂന്ന് അംഗ ബെഞ്ച് റദ്ദാക്കിയത് . ഒരു നിയമം ദുരുപയോഗപ്പെടുത്തുന്നു എന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട് ആ നിയമം റദ്ദാക്കാൻ ആകില്ല എന്ന് കോടതി വ്യക്തമാക്കി .ജാതീയമായി ആക്ഷേപിച്ചു, പീഡിപ്പിച്ചു എന്നുകാണിച്ചുള്ള പരാതികളിൽ ഉടനെ കേസെടുക്കരുതെന്നായിരുന്നു രണ്ടങ്ക ബെഞ്ചിന്റെ വിധി .രണ്ടങ്ക ബെഞ്ചിന്റെ വിധി ഭരണഘടനാപരമല്ല എന്ന് പുതിയ വിധിയിൽ പറയുന്നു.എസ് സി/ എസ് ടി വിഭാഗക്കാർക്കെതിരെ ഉള്ള പീഡന നിരോധന നിയമം മാറ്റം വരുത്തിയത് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് റദ്ദുചെയ്തു പഴയതുപോലെ പുനഃസ്ഥാപിച്ചു .