ജാമിയയിൽ തുടങ്ങിയ സമരം രാജ്യമാകെ  ആളിപ്പടരുന്ന കാഴ്ചയാണ് രാജ്യം കാണുന്നത് . തീരുമാനങ്ങളിൽ നിന്നും പിറകോട്ടില്ല എന്ന കേന്ദ്രസർക്കാർ നിലപാടിന് തിരിച്ചടി നൽകിക്കൊണ്ട് പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾ ഫലം കണ്ടു തുടങ്ങി .ജനവികാരം എതിരാകുന്നത് തിരിച്ചറിഞ് കൂടുതൽ സംസ്ഥാനങ്ങൾ പൗരത്വ പട്ടിക രൂപീകരണത്തിൽ നിന്നും പിൻവലിഞ്ഞു .ബി ജെ പിയെ കൂടുതൽ  കുഴക്കിയത് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് .വിഷയത്തിൽ ആദ്യം എൻ ഡി എ യ്‌ക്കൊപ്പം നിന്ന നിതീഷ്  എൻ ആർ സി  ബീഹാറിൽ നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു .പൗരത്വ നിയമ ഭേദഗതിക്കെതിരെ ആർ ജെ ഡി ബീഹാറിൽ ബന്ദ്‌ പ്രഖ്യാപിച്ചതിനു തൊട്ടു മുൻപാണ് നിതീഷ് കുമാറിന്റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ് .പൗരത്വ ഭേദഗതി ബില്ലിനെ പാർലമെന്റിൽ ജെ ഡി യു പിന്തുണച്ചിരുന്നു .ബീഹാറിൽ മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിൽ കേന്ദ്ര സർക്കാരിനെ അക്ഷരാർഥത്തിൽ വെട്ടിലാക്കിയിരിക്കുകയാണ് .കോൺഗ്രസ് മാത്രമല്ല നിരവധി പ്രാദേശിക പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളും ഈ നിയമം നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിക്കുന്നതു എന്തൊക്കെ സംഭവിച്ചാലും പൗരത്വ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ നടപ്പിലാക്കും എന്ന കേന്ദ്ര നിലപാടിന് ഏൽക്കുന്ന  തിരിച്ചടിയാണ് . ബംഗാളിൽ മമത ബാനർജി,മഹാരാഷ്ട്രയിൽ ഉദ്ധവ് ,ആന്ധ്രായിൽ ജഗൻ ,ഒറീസ്സയിൽ നവീൻ പട്നായക്,കേരളത്തിൽ പിണറായി വിജയൻ   തുടങ്ങിയവരുടെ നിലപാട് കേന്ദ്ര സർക്കാരിനെതിരാണ്. എൻ ഡി എ എല്ലാ ഘടകകക്ഷികളെപ്പോലും ഒപ്പം നിർത്താനാകാത്തതു രാഷ്ട്രീയപരമായി ബി ജെ പിക്ക് നൽകിയിരിക്കുന്നത്  കനത്ത  ആഘാതമാണ്.