തിരു : വട്ടിയൂർക്കാവിൽ പീതാംബരക്കുറുപ്പിനെ തന്നെ സ്ഥാനാർത്ഥിയാക്കണം എന്ന് മുൻ എം എൽ എ കെ മുരളീധരൻ പറഞ്ഞു .തന്നെ  വട്ടിയൂർക്കാവിൽ സ്ഥാനാർഥിയാക്കിയപ്പോഴും മണ്ഡലത്തിൽ പ്രതിഷേധം ഉണ്ടായിരിന്നു എന്ന് കെ മുരളീധരൻ പറഞ്ഞു .അതൊന്നും യുഡി എഫിന്റെ വിജയത്തെ ബാധിക്കില്ല.സാധ്യത പട്ടിക നാളെ ഹൈക്കമാണ്ടിനു കെ പി സി സി നൽകാനിരിക്കവേ മുരളിയുടെ പിന്തുണ കുറുപ്പിനെ തുണച്ചേക്കും . മുൻ ജില്ലാ കോൺഗ്രസ് അധ്യക്ഷനായ എൻ പീതാംബരക്കുറുപ്പിന് സ്ഥാനാർഥിപ്പട്ടികയിൽ മുൻ‌തൂക്കം വന്നതോടെ പ്രതിഷേധവും തലപൊക്കി .രാവിലെ കെ പി സി സി ആസ്ഥാനത്തു കുറുപ്പിനെതിരെ കുറച്ചു പേർ രംഗത്ത് വന്നു. എന്നാൽ പ്രതിഷേധക്കാരിൽ കൂടുതലും കോൺഗ്രസ്സുകാരല്ല എന്നാണു ഇപ്പോൾ കെ പി സി സിക്ക് മുൻപിൽ എത്തിയിരിക്കുന്ന പരാതി.ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തിനിന്ന അവസരത്തിൽ ബി ജെ പി നേതൃത്വത്തിൽ സംഘടിക്കപ്പെട്ട  ശബരിമല കർമ്മ സമിതിയുടെ ‘അയ്യപ്പ ജ്യോതി’ എന്ന പരിപാടിയിൽ തിരുവനന്തപുരത്തു   സംഘാടകരായി നിന്നവരാണ് പീതാംബരക്കുറുപ്പിനെതിരെ കെ പി സി സിയിലെത്തിയത് എന്നാണ് ഇപ്പഴുയരുന്ന പരാതി . പ്രതിഷേധക്കാരിൽ ബി ജെ പി പരിപാടിയിൽ പങ്കെടുത്തവരുടെ  പത്രത്തിൽ വന്ന ചിത്രങ്ങൾ ,വീഡിയോ ദൃശ്യങ്ങൾ എന്നിവ കോൺഗ്രസിലെ മുൻനിര നേതാക്കൾക്ക് മുൻപിൽ ഇതിനോടകം തന്നെ ഐ ഗ്രൂപ്പ് എത്തിച്ചു കഴിഞ്ഞു .