കൊച്ചി:ബന്ധുനിയമന വിവാദത്തില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി.തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി.പരാതിക്കാരിയും ഒന്നാം റാങ്കുകാരിയുമായ ഡോ.എം.പി.ബിന്ദുവിനെ തല്‍സ്ഥാനത്ത് നിയമിക്കാനും കോടതി ഉത്തരവായി.കണ്ണൂര്‍ സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ കരാറടിസ്ഥാനത്തിലുള്ള അസി.പ്രൊഫസര്‍ സ്ഥാനത്തേയ്ക്കുള്ള നിയമനമാണ് റദ്ദാക്കിയത്.
റാങ്ക് പട്ടിക മറികടക്കുകയും ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒ.ബി.സി മുസ്ലിം എന്നാക്കി തിരുത്തിയുമാണ് ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയതെന്ന് ഡോ.ബിന്ദുവിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിനോടും കണ്ണൂര്‍ സര്‍വകലാശാലയോടും ഹൈക്കോടതി നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.വിധിയില്‍ സന്തോഷമുണ്ടെന്നും സത്യം ജയിച്ചെന്നും ഹര്‍ജിക്കാരിയായ ബിന്ദു പ്രതികരിച്ചു.