സന്നിധാനം:ശബരിമല മേല്‍ശാന്തിയായി എ കെ സുധീര്‍ നമ്പൂതിരിയെയും മാളികപുറം മേല്‍ശാന്തിയായി എം എസ് പരമേശ്വരന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. മലപ്പുറം തിരുനാവായ അരീക്കര മനയിലെ സുധീര്‍ നമ്പൂതിരി അടുത്ത മണ്ഡലകാലം മുതല്‍ ഒരുവര്‍ഷം ശബരിമലയിലെ ശാന്തി ചുമതല വഹിക്കും. പരിശീലനത്തിന് ശേഷം സുധീര്‍ നമ്പൂതിരി ചുമതലയേറ്റെടുക്കും.
എറണാകുളം പുളിയനം സ്വദേശിയാണ് പരമേശ്വരന്‍ നമ്പൂതിരി. നിലവിലെ മേല്‍ശാന്തിമാരുടെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേയും ഹൈക്കോടതി നിയോഗിച്ച സ്‌പെഷ്യല്‍ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവരുടെ സാനിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്. ചിങ്ങമാസ പൂജകള്‍ക്ക് ശേഷം 21 ന് രാത്രി ശബരിമല നട അടയ്ക്കും.