ജക്കാര്‍ത്ത:ഏഷ്യന്‍ ഗെയിംസിലെ പുരുഷന്‍മാരുടെ 800 മീറ്ററില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡല്‍ നേട്ടം.മന്‍ജിത് സിംഗ് സ്വര്‍ണവും മലയാളി താരമായ ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളിയും നേടി.1:46:15 മിനിറ്റിലാണ് മന്‍ജിത്ത് ഫിനിഷ് ചെയ്തത്.ജിന്‍സണ്‍ ജോണ്‍സണ്‍ 1:46:35 മിനിറ്റിലും ഫിനിഷ് ചെയ്തു.ഗെയിംസില്‍ ഇന്ത്യയുടെ ഒമ്പതാമത്തെയും അത്ലറ്റിക്‌സില്‍ നിന്നുള്ള മൂന്നാമത്തെയും സ്വര്‍ണമാണിത്.ജിന്‍സണ് ഇനി 1500 മീറ്ററിലും മത്സരമുണ്ട്.പ്രളയത്തില്‍ അകപ്പെട്ട കേരളത്തെ സഹായിച്ച എല്ലാവര്‍ക്കും വേണ്ടി മെഡല്‍ സമര്‍പ്പിക്കുന്നതായി ജിന്‍സണ്‍ പറഞ്ഞു.
ഖത്തറിന്റെ അബൂബക്കര്‍ അബ്ദുള്ളയാണ് വെങ്കലം നേടിയത്.കുറാഷ് വനിതകളുടെ 52 കിലോ വിഭാഗത്തില്‍ പിങ്കി ബല്‍ഹാര വെള്ളിയും മാലപ്രഭാ യാദവ് വെങ്കലവും നേടി.