ന്യൂഡല്‍ഹി:ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി.30 വരെയാണ് കസ്റ്റഡി നീട്ടിയത്.ചിദംബരത്തെ കേസിലെ മറ്റു പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു.
കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ പി ചിദംബരം നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സിബിഐ കസ്റ്റഡി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് കോടതി പരിഗണിച്ചില്ല.അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി. സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.