ന്യൂഡല്‍ഹി :ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ സുപ്രീം കോടതി വിധി.നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണമെന്നു കോടതി വ്യക്തമാക്കി.നേരത്തെ കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.അന്വേഷണ ഉദ്യോഗസ്ഥര്‍ ആയ സിബി മാത്യൂസ്, കെകെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടത്തുക.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
കേസില്‍ നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്നും കോടതി പറഞ്ഞു.കേസില്‍ നമ്പി നാരായണനെ നേരത്തെ കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം കോടതി അംഗീകരിക്കാന്‍ തയ്യാറായില്ല.തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത.1994ല്‍ കോളിളക്കം സൃഷ്ടിച്ച ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു നമ്പി നാരായണന്റെ ഹര്‍ജി.
നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
്