കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിയമപ്പോരാട്ടത്തിനൊരുങ്ങി ഫൗസിയ ഹസ്സന്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്ന കേസില്‍ താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നെന്ന് ഫൗസിയ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനായ എസ് വിജയനാണ് ചാരക്കേസിന് പിന്നിലെന്നും ഫൗസിയ ഹസ്സന് ആരോപിച്ചു. ചാരക്കേസിനു പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരാന്‍ നിയമപ്പോരാട്ടം നടത്തുമെന്നും അവര്‍ പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഫൗസിയയുടെ വെളിപ്പെടുത്തല്‍.
തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഫൗസിയ പറഞ്ഞു.നമ്പി നാരായണനെ പരിചയം പോലുമില്ലായിരുന്നു.സിബിഐ കസ്റ്റഡിയില്‍ വച്ചാണ് ആദ്യം കാണുന്നതെന്നും അവര്‍ വെളിപ്പെടുത്തി.