കൊച്ചി:ഐജി മനോജ് എബ്രഹാമിനെ പൊലീസ് നായയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ കേസ്സെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസ്സെടുത്തത്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഐജി ഓഫീസ് മാര്‍ച്ചില്‍ വച്ചാണ് ഗോപാലകൃഷ്ണന്‍ ഐജിയെ പൊലീസ് നായയെന്ന് അധിക്ഷേപിച്ചത്.പ്രമോഷന്‍ കിട്ടണമെങ്കില്‍ സെന്‍ട്രല്‍ ട്രിബ്യൂണലില്‍ പോയി നില്‍ക്കേണ്ടി വരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
അനധികൃതമായി സംഘം ചേരല്‍,ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചമുത്തിയാണ് ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ 200 പേര്‍ക്കെതിരെ കേസ്സെടുത്തത്.ബി. ഗോപലകൃഷ്ണനെതിരെ പുതിയ വകുപ്പു കൂടി എഫ്‌ഐആറില്‍ ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.