ദില്ലി:ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായ ചന്ദാ കൊച്ചര്‍ രാജി വെച്ചു. വായ്പാ ക്രമക്കേട് ആരോപണങ്ങളെത്തുടര്‍ന്ന് അവധിയിലായിരുന്ന ചന്ദാ കൊച്ചാര്‍
സ്വയമൊഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാങ്കിന് അപേക്ഷ നല്‍കുകയായിരുന്നു.സന്ദീപ് ബക്ഷിയാണ് പുതിയ എംഡി.
ഐസിഐസിഐ ബാങ്ക് വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണമാണ് ചന്ദാ കൊച്ചാറിനെതിരെ ഉയര്‍ന്നത്.തുടര്‍ന്ന് സി.ബി.ഐ ചന്ദാ കൊച്ചാറിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.
അന്വേഷണ കാലയളവില്‍ സന്ദീപ് ബക്ഷിക്കായിരുന്നു ചുമതല.ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനെതിരെയും അന്വേഷണം നടക്കുകയാണ്.നഷ്ടത്തിലായ വീഡിയോകോണിന് വായ്പ അനുവദിച്ചതിന് പിന്നില്‍ ചന്ദാ കൊച്ചാറും കുടുംബവും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് ആരോപണം.