ദില്ലി:ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടതാണെന്ന് സുപ്രീം കോടതി പരാമര്‍ശിച്ചു.കേസില്‍ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്.ഉന്നത പദവിയില്‍ ഇരുന്ന ഒരു ശാസ്ത്രജ്ഞനെയാണ് കള്ളകേസില്‍ കുടുക്കിയത്.അതിനാല്‍ തന്നെ അദ്ദേഹം നഷ്ടപരിഹാരം അര്‍ഹിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.കേസ് വിധിപറയാന്‍ മാറ്റി.
ചാരക്കേസിലെ ഗൂഢാലോചനയിലും കസ്റ്റഡി ഉള്‍പ്പടെയുള്ള കാര്യങ്ങളിലും അന്വേഷണം വേണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും സിബിഐ പറഞ്ഞു.നഷ്ടപരിഹാരം നല്‍കേണ്ടത് ആരാണെന്ന് കോടതിയുടെ ചോദ്യത്തിന് അത് നല്‍കേണ്ടത് തങ്ങളല്ലെന്ന് സിബിഐ വിശദമാക്കി.