ചെന്നൈ: സംവിധായകന്‍ ഐ. വി. ശശി (69) അന്തരിച്ചു. രാവിലെ 11 മണിയോടെ ചെന്നൈയിലെ സ്വവസതിയില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. ചലച്ചിത്ര നടി സീമയാണ് ഭാര്യ.
150 ലേറെ സിനിമകള്‍ സംവിധായകന്‍ ചെയ്തു. സിനിമകളില്‍ തന്റേതായ ശൈലി അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലത്തില്‍ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്.
1968ല്‍ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാര്‍ഡ്, 2014ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം, രണ്ടു തവണമ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ്, ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡ്, ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം തുടങ്ങിയവ സ്വന്തമാക്കി.
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, ചലച്ചിത്രങ്ങളും ചെയ്തിട്ടുണ്ട്. തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ ചെയ്തു.
അനു, അനി എന്നിവരാണ് മക്കള്‍. സംസ്‌കാരം നാളെ പോരൂര്‍ ശ്മശാനത്തില്‍ നടക്കും.