മിര്‍ബാത്ത്:ഒമാനിലെ സലാലയ്ക്കു സമീപം മിര്‍ബാത്തിലെ വാഹനാപകടത്തില്‍ 3 മലയാളികള്‍ മരിച്ചു.മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ സലാം,അസൈ നാര്,ഇ.കെ.അഷ്റഫ് ഹാജി എന്നിവരാണ് മരിച്ചത്.സലാലയില്‍ അവധി ആഘോഷിക്കാനെത്തിയ ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. നാലു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.രക്ഷപ്പെട്ട ഒരാളെ സലാല ഖാബൂസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ല. മൃതശരീരങ്ങള്‍ സലാല ഖബൂസ് ആശുപതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
