ബംഗളൂരു:രാഷ്ട്രീയപ്രവേശത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി നടന്‍ പ്രകാശ് രാജ്.ഒരിക്കലും ഒരു
രാഷ്ട്രീയപാര്‍ട്ടിയിലും അംഗമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നതെന്ന് പ്രകാശ് രാജ് പറഞ്ഞു.തനിക്ക് ജനങ്ങളുടെ ശബ്ദമാകാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.
സമകാലീക വിഷയങ്ങളില്‍ എപ്പോഴും ശക്തമായ നിലപാടെടുക്കുന്ന പ്രകാശ് രാജ് നിര്‍ഭയമായി തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാറുമുണ്ട്.രാഷ്ട്രീയത്തില്‍ എന്നും ബിജെപിയെ തുറന്നെതിര്‍ക്കുന്ന പ്രകാശ്‌രാജ് ഒരുകൂട്ടം നാണംകെട്ട ആളുകളുള്ള പാര്‍ട്ടി എന്നാണ് ബിജെപി യെ വിശേഷിപ്പിച്ചത്. മതേതര പാര്‍ട്ടികള്‍ പിന്തുണയറിയിച്ചാല്‍ അനുകൂലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.