അങ്ങനെ റെഡ്മി 4എയുടെ പിന്‍ഗാമിയെ ഷവോമി അവതരിപ്പിച്ചു. എ സീരിസ് തുടരുന്തോറും വില കുറയ്ക്കുക എന്ന രീതി പാലിച്ച് 5എ യ്ക്ക് ഷവോമി നല്‍കിയിരിക്കുന്ന വില 4,999 രൂപയാണ്. ഷവോമിയുടെ ഒരു ഫോണ്‍ ഈ വിലയ്ക്ക് ലഭിക്കുന്നത് തികച്ചും മെച്ചംതന്നെ.
5 ഇഞ്ച് വലിപ്പമുള്ള എച്ച്ഡി സ്ക്രീനുള്ള 5എയില്‍ സ്നാപ്ഡ്രാഗണ്‍ 425 പ്രൊസസ്സറാണുള്ളത്. രണ്ട്, മൂന്ന് ജിബി റാം വേരിയന്റുകള്‍ക്ക് 16/32 ജിബി ആന്തരിക സംഭരണ ശേഷിയുണ്ട്. 13 മെഗാപിക്സലാണ് പ്രധാന ക്യാമറയും 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയുമാണ് നല്‍കിയിട്ടുള്ളത്. 3000എംഎഎച്ച് ബാറ്ററിയും ഫോണിനുണ്ട്.
രണ്ട് ജിബി റാമുള്ള വേരിയന്റാണ് 4,999 രൂപയ്ക്ക് ലഭിക്കുന്നത്. എന്നാല്‍ ആദ്യം വിറ്റുപോകുന്ന 50 ലക്ഷം ഫോണുകള്‍ മാത്രമേ ഈ വിലയ്ക്ക് ലഭിക്കൂ. പിന്നീട് 2ജിബി വേരിയന്റിന് 1000 രൂപ കൂടുതലായിരിക്കും. മൂന്ന് ജിബി വേരിയന്റിന് 6,999 രൂപ വിലയാകും.