ഇന്ത്യയിലെ ഏറ്റവും വിറ്റുപോയ കാറെന്ന പട്ടം ഇനി മാരുതി സുസുക്കി ഡിസയറിന് സ്വന്തമാണ്. 2017 ഒക്ടോബറില്‍ 30,610 ലധികം കാറുകളാണ് വിറ്റുപോയത്. ഡിസയര്‍ കാറുകള്‍ ഒരൊറ്റ മാസത്തില്‍ ഇത്രയും വില്‍പ്പന നടന്നതും ഇതാദ്യമായാണ്. സെപ്തംബര്‍ മാസത്തില്‍ 34,305 കാറുകളാണ് വിറ്റുപോയത്.
മാരുതി സുസുക്കി ഒക്ടോബര്‍ മാസത്തില്‍ വിറ്റഴിച്ചത് 1 .46 ലക്ഷം കാറുകളാണ്. 2016 ഒക്ടോബര്‍ മാസത്തെ അപേക്ഷിച്ച് വില്പനയില് 9.5 ശതമാനം വര്‍ദ്ധനവാണ് മാരുതി വളര്‍ച്ച രേഖപ്പെടുത്തിയത്. 2016 ഒക്ടോബറില്‍ 1 .34 ലക്ഷം കാറുകളാണ് മാരുതി വിറ്റഴിച്ചത്.
കോംപാക്ട് കാറുകളായ ഡിസയര്‍, ബലെനോ യൂട്ടിലിറ്റി വാഹനങ്ങളായ വിറ്റാര ബ്രീസ, എര്‍ട്ടിഗ എന്നിവയുടെ വില്‍പ്പനയാണ് കാര്യമായി വര്‍ധിച്ചതെന്ന് കമ്പനി വ്യക്തമാക്കി.
ആഭ്യന്തര വിപണിയിലെ വില്പന 9 .9 ശതമാനം വര്‍ധന രേഖപെടുത്തിയപ്പോള്‍, കയറ്റുമതി 4 .2 ശതമാനം കൂടി. മൊത്തം 10,446 കാറുകളാണ് ഒക്ടോബറില്‍ കയറ്റി അയച്ചത്. യൂട്ടിലിറ്റി വിഭാഗത്തിലാണ് വില്പന നന്നായി ഉയര്‍ന്നത്. എര്‍ട്ടിഗ, വിറ്റാര ബ്രെസ, എസ് ക്രോസ്സ് തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന ഈ വിഭാഗത്തിലെ വില്പന 29 .8 ശതമാനം കൂടി.
എന്നാല്‍ വാഗണ്‍ ആര്, ആള്‍ട്ടോ എന്നിവയുടെ വില്പന കുറഞ്ഞു. ഇവ ഉള്‍പ്പെടുന്ന ചെറുകാറുകളുടെ സെഗ്മെന്റില്‍ വില്പന 4 .2 ശതമാനം കുറഞ്ഞു. സിയാസിന്റെ വില്പനയിലാണ് വലിയ തിരിച്ചടി ഉണ്ടായത്. ഈ മോഡലിന്റെ വില്പന 35 .4 ശതമാനം താഴ്ന്നു