തിരുവനന്തപുരം: പേമാരിയുടെ മുന്നറിയിപ്പും രക്ഷാപ്രവര്‍ത്തനവും പാളിയെന്നും സംസ്ഥാനത്ത് സ്ഥിതി അതീവ ഗൗരവതരമെന്നും പ്രതിപക്ഷം. ചുഴലിക്കാറ്റും പേമാരിയും സംബന്ധിച്ച് ജാഗ്രത നിര്‍ദ്ദേശം വൈകിയതോടെ രക്ഷാപ്രവര്‍ത്തനം താളം തെറ്റി.
മുഖ്യമന്ത്രി അതീവ ജാഗ്രത നിര്‍ദ്ദേശം ലഭിച്ചത് മൂന്നുമണിയോടെയാണെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കി. ഇതിനു ശേഷമാണ് നേവിയുടെ സഹായം തേടിയത്. വൈകുന്നേരത്തോടെ കാലാവസ്ഥാ പ്രതികൂലമായതും രക്ഷാ പവര്‍ത്തനങ്ങളെ ബാധിച്ചുവെന്നും സ്ഥിതി അതീവ ഗൗരവകരമെന്നും പ്രതിപക്ഷം പ്രതികരിച്ചു.
കനത്ത മഴയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 11 കപ്പലുകളും 4 വിമാനങ്ങളും, 2 ഹെലികോപ്ടറുകളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത് . 200 ഓളം പേര്‍ കടലില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. വള്ളങ്ങള്‍ വിട്ട് രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഒപ്പം മടങ്ങുവാന്‍ മത്സ്യതൊഴിലാളികള്‍ തയാറാകണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് 11 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു കഴിഞ്ഞു .അടുത്ത 36 മണിക്കൂര്‍ കുടി കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.