തിരുവനന്തപുരം: ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ലളിതമാക്കാന്‍ തീരുമാനം. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചലച്ചിത്ര അക്കാദമി ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്. ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ചലച്ചിത്രമേളയുടെ സംസ്കാരിക പരിപാടികളാണ് റദ്ദാക്കിയത്.
ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് നടത്താനിരുന്ന സംസ്കാരിക പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്മാന് കമലാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അധികമായി അനുവദിച്ച 1000 ഡെലിഗേറ്റ് പാസുകളുടെ രജിസ്ട്രേഷനും മാറ്റി വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്താനിരുന്ന സംസ്കാരിക പരിപാടികളും റദ്ദാക്കിയത്.
ഡിസംബര്‍ 8 ന് ആരംഭിക്കുന്ന് മേളയില്‍ 62 രാജ്യങ്ങളില്‍ നിന്നുള്ള 190 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
