കരുനാഗപ്പള്ളി:ഓച്ചിറയില്‍ നാടോടിപ്പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി മുഹമ്മദ് റോഷനെതിരെ പീഡനത്തിനും കേസെടുത്തു.പെണ്‍കുട്ടി ലൈംഗീക പീഡനത്തിനിരയായതായി വൈദ്യപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രതിക്കെതിരെ പീഡനക്കേസുകൂടി ചുമത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് റോഷനെതിരെ നേരത്തേ പോക്‌സോ കേസ് ചുമത്തിയിരുന്നു.
മുംബൈയില്‍ വച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. കാണാതായി ഒമ്പതു ദിവസങ്ങള്‍ക്കുശേഷം റോഷനേയും പെണ്‍കുട്ടിയേയും മുംബൈയിലെ ചേരിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണയിലാണ്.