തിരുവനന്തപുരം:സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികള്‍ ഈ മാസം 18 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടക്കും.ഓട്ടോ-ടാക്സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം എന്നാവശ്യപ്പെട്ടാണു പണിമുടക്ക്.ഓട്ടോ-ടാക്സി-ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗമാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്.
ഓട്ടോ മിനിമം ചാര്‍ജ് നിലവില്‍ 20 രൂപയാണ്.ഇത് 30 ആക്കി വര്‍ദ്ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.ടാക്‌സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.ഇന്ധന വില വര്‍ദ്ധിച്ച സാഹചര്യത്തിലായിരുന്നു കമ്മിഷന്‍ ശുപാര്‍ശ.സംസ്ഥാനത്ത് അവസാനമായി ഓട്ടോ-ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിച്ചത് 2014-ലാണ്.