തിരുവനന്തപുരം:ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ അന്തര്‍ സംസ്ഥാന സ്വകര്യ ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 259 ബസുകള്‍ക്കെതിരെ കേസെടുത്തു.
374000 രൂപ മൊത്തം പിഴയും ചുമത്തി. തിരുവനന്തപുരത്ത് 20 ബസ്സുകള്‍ക്കെതിരെയും എറണാകുളത്ത് 11 വാഹനങ്ങള്‍ക്കെതിരെയും കേസെടുത്തു. എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന.
അതേസമയം തുടര്‍ച്ചയായി നടക്കുന്ന പരിശോധനകളില്‍ പ്രതിഷേധിച്ച് കോഴിക്കോട് നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ആലോചിക്കുന്നതായി കേരള ലക്ഷ്വറി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
സുരേഷ് കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റതിനു പിന്നാലെയാണ് അന്തര്‍സംസ്ഥാന സര്‍വീസുകളെ പിടിച്ചുകെട്ടാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരില്‍ പരിശോധന ശക്തമാക്കിയത്.സുരേഷ് കല്ലട ബസിന്റെയുള്‍പ്പെടെ ഓഫീസുകളില്‍ പരിശോധന നടത്തുകയും നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.