കൊച്ചി:ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് (80) ട്രെയിനില്‍ നിന്ന് വീണ് മരിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ എറണാകുളം നോര്‍ത്ത് സ്റ്റേഷനും സൗത്ത് സ്റ്റേഷനും ഇടയ്ക്കുള്ള പുല്ലേപ്പടി പാലത്തിനു സമീപമാണ് അപകടമുണ്ടായത്.
ഗുജറാത്തില്‍നിന്ന് മടങ്ങി വരുന്ന വഴി എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങുന്നതിന് മുന്‍പ് വാതില്‍ക്കല്‍ നിന്ന് തെറിച്ച് വീണതാണെന്നാണ് നിഗമനം.റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയവര്‍ മെത്രാപ്പൊലീത്തയെ കാണാനില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
1985 ല്‍ ചെങ്ങന്നൂര്‍ ഭദ്രാസനം രൂപവത്ക്കരിച്ചത് മുതല്‍ അദ്ദേഹമാണ് ഭദ്രാസനാധിപന്‍.ഓര്‍ത്തഡോക്സ് സഭാ സിനഡ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.വിഭ്യാഭ്യാസ മേഖലയില്‍ ശ്രദ്ധ പതിപ്പിച്ച അദ്ദേഹം സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളിലും നേതൃത്വം നല്‍കി.മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചു.
നിലവില്‍ അദ്ദേഹം സഭയുടെ വിഷ്വല്‍ മീഡിയ കമ്യൂണിക്കേഷന്‍ പ്രസിഡന്റ്,സഭാ പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരന്‍,അഖില മലങ്കര ഓര്‍ത്തഡോക്സ് ഗായക സംഘം പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുകയായിരുന്നു.