മുംബൈ: ഓഹരി വിപണിയില്‍ ചരിത്ര നേട്ടത്തോടെ തുടക്കം. ഓഹരി വിപണി ഇന്ന് ആരംഭിച്ചത് 456 പോയിന്റ് നേട്ടത്തോടെ. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് 2.11 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചതാണ് വപണിക്ക് കരുത്തായതെന്ന് കരുതുന്നു.
പൊതുമേഖല ബാങ്കുകളുടെ ഓഹരിവിലകള്‍ കുതിച്ചുയര്‍ന്നു. സെന്‍സെക്‌സ് 456 പോയന്റ് നേട്ടത്തില്‍ 33,063ലും നിഫ്റ്റി 104 പോയന്റ് ഉയര്‍ന്ന് 10,312ലുമാണ് വ്യാപാരം തുടങ്ങിയത്.
വിപണിയില്‍ ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി, ഐടിസി, ടിസിഎസ്, ബജാജ് ഓട്ടോ, ഒഎന്‍ജിസി, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നേട്ടത്തിലാണ് തുടങ്ങിയത്.