കാറുകള്‍ക്ക് വന്‍വിലക്കിഴിവുമായി ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി വിപണിയില്‍. ക്രിസ്മസ്, നവവത്സരാഘോഷവേള കണക്കാക്കി ഔഡി റഷ് എന്ന പദ്ധതിയിലൂടെ തിരഞ്ഞെടുത്ത ഔഡി മോഡലുകള്‍ക്ക് വിലയില്‍ 8.85 ലക്ഷം രൂപയുടെ വരെ കിഴിവ് ലഭിക്കും.
എ ത്രീ, എ ഫോര്‍, എ സിക്സ്, ക്യു ത്രീ തുടങ്ങിയവയ്ക്കാണു കമ്പനി പ്രത്യേക വിലയും ആകര്‍ഷക ഇ എം ഐയും ലഭ്യമാക്കുന്നത്. വിവിധ മോഡലുകള്‍ക്ക് മൂന്നു ലക്ഷം മുതല്‍ 8.85 ലക്ഷം രൂപ വരെ വിലക്കിഴിവ് ലഭിക്കുന്നതിനൊപ്പം 2017ല്‍ വാങ്ങുന്ന കാറിന്റെ വായ്പയുടെ തിരിച്ചടവ് 2019ലാണ് ആരംഭിക്കുകയെന്നതും പ്രത്യേകതയാണ്.
പദ്ധതി അനുസരിച്ച് ലിസ്റ്റ് പ്രൈസ് 31.99 ലക്ഷം വിലയുള്ള എ ത്രീ 26.99 ലക്ഷം രൂപക്കു ലഭിക്കും. 39.97 ലക്ഷം രൂപയ്ക്കു വിറ്റിരുന്ന എ ഫോര്‍ 33.99 ലക്ഷത്തിനും 53.84 ലക്ഷം വിലയുള്ള സെഡാന് എ സിക്സ് 44.99 ലക്ഷം രൂപയ്ക്കും 33.40 ലക്ഷം രൂപയുണ്ടായിരുന്ന എസ് യു വി ക്യു ത്രീ 29.99 ലക്ഷത്തിനും പദ്ധതിയനുസരിച്ച് ലഭിക്കും.
