ന്യൂഡല്‍ഹി:പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ശത്രുരാജ്യമായിക്കണ്ട് ഇന്ത്യ കടുത്ത നടപടികളിലേക്കു നീങ്ങുകയാണ്. പാക്കിസ്ഥാനുമായുള്ള നദീജലക്കരാര്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ജലവിഭവ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.മൂന്നു നദികളിലെ ജലം പാക്കിസ്ഥാനുമായി പങ്കുവെയ്ക്കാതെ യമുനയിലേക്കു തിരിച്ചുവിടും.
1960 ലെ സിന്ധു നദീജല കരാര്‍ പ്രകാരം,റവി, ബിയാസ്,സത്ലജ്,എന്നീ നദികളിലെ ജലം ഇന്ത്യയ്ക്കും സിന്ധു,ഝലം,ചിനാബ് നദികളിലെ ജലം പാകിസ്ഥാനുമാണ് അനുവദിച്ചിരിക്കുന്നത്.എന്നാല്‍,കരാര്‍ പ്രകാരമുള്ള 93- 94 ശതമാനം ജലം മാത്രമാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ബാക്കി പാക്കിസ്ഥാനിലേക്ക് ഒഴുകിപോവുകയാണ്.പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ മൂന്നു നദികളിലെ ജലം യമുനയിലേക്കു തിരിച്ചുവിടുമെന്നും മന്ത്രി വ്യക്തമാക്കി.