കണ്ണൂര്‍:കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും നടത്തിയ മിന്നല്‍ പരിശോധനയില്‍ കഞ്ചാവും മൊബൈല്‍ ഫോണുകളും ആയുധങ്ങളും പിടിച്ചെടുത്തു.കണ്ണൂര്‍ ജയിലില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗും വിയ്യൂരില്‍ കമ്മീഷണര്‍ യതീഷ്ചന്ദ്രയുമാണ് റെയ്ഡിനു നേതൃത്വം നല്‍കിയത്. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു റെയ്ഡ്.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ഷാഫിയുടെ കൈയ്യില്‍നിന്നും രണ്ടു സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തു.മുന്‍പും നടന്ന റെയ്ഡുകളില്‍ ഷാഫിയുടെ കൈയ്യില്‍നിന്നും ഫോണ്‍ പിടിച്ചെടുത്തിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രവര്‍ത്തനം സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് എന്ന ആരോപണം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നത്.