കണ്ണൂര്‍:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും 4.15 കോടി രൂപ വില വരുന്ന 11.29 കിലോ സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടി.ഡിആര്‍ഐ പരിശോധനയില്‍ പിടികൂടിയത്.ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള വിമാനങ്ങളിലെത്തിയ നാല് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.പുലര്‍ച്ചെ ദുബായില്‍ നിന്നു ഗോ എയര്‍ വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശിയില്‍ നിന്നും 2,900 കിലോഗ്രാം സ്വര്‍ണവും രാവിലെ ഒമ്പതിന് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനയാത്രക്കാരായ രണ്ടു പേരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.
ഗൃഹോപകരണങ്ങളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ ബിസ്ക്കറ്റുകള്‍ കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. പിടിയിലായവരെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.