കണ്ണൂര്‍:കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ വീണ്ടും നടത്തിയ പരിശോധനയില്‍ അഞ്ചു സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ 10 മൊബൈല്‍ഫോണുകള്‍ പിടികൂടി.സുപ്രണ്ട് ടി ബാബുരാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണുകളും ഒപ്പം പവര്‍ബാങ്കുകളും പിടിച്ചെടുത്തത്.കഴിഞ്ഞ നാലുദിവസങ്ങളായി നടത്തുിവരുന്ന പരിശോധനയില്‍ ഇതുവരെ 19 മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്.കൂടാതെ കഞ്ചാവും പിടിച്ചെടുത്തിരുന്നു.
മൊബൈല്‍ ഫോണ്‍ കൈവശമുണ്ടായിരുന്ന മൂന്നു തടവുകാരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു.