തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ അണക്കെട്ടുകളിലും ജലനിരപ്പുയരുകയാണ്.തിരുവനന്തപുരം അരുവിക്കര ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ഷട്ടര്‍ തുറന്നുവിടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കുന്നു.ഷട്ടര്‍ തുറന്നാല്‍ കരമനയാറും കരകവിയുമെന്നതിനാല് ആറിന്റെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാവാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരുന്നു.വായു എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങുമെന്നും കേരളത്തില്‍ ആശങ്കവേണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്.എന്നാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തൊട്ടാകെ ഇന്ന് ശക്തമായ കാറ്റും മഴയുണ്ടായി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് എന്നിവയൊഴികെയുള്ള ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.