തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.
നദീ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി അറിയിച്ചു.ഇന്നലെ വൈകുന്നേരം മുതല്‍ ജില്ലയില്‍ കനത്ത മഴ പെയ്യുകയാണ്.മലയോരമേഖലകളില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി.