മുംബൈ:കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ അണക്കെട്ടു തകര്‍ന്ന് 6 പേര് മരിച്ചു. 25 ഓളം പേരെ കാണാതായി. അണക്കെട്ടു തകര്‍ന്നതിനെത്തുടര്‍ന്ന് 7 ഗ്രാമങ്ങള്‍ വെള്ളത്തിലായി .അണക്കെട്ടിനു സമീപമുള്ള പതിനഞ്ചോളം വീടുകള്‍ ഒലിച്ചുപോയി.കനത്ത മഴയില്‍ ഇതുവരെ 42 പേര് മരിച്ചു.
ഓടകള്‍ നിറഞ്ഞു കിടന്നതു കാരണം വെള്ളം ഒഴുകിപ്പോകാതെ വന്നതാണ് നഗരത്തെ വെള്ളക്കെട്ടിലാക്കിയത്. അതേസമയം സംസ്ഥാനത്ത് മഴ തുടരുകയാണ്. അടുത്ത രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.കര-വ്യോമ-ട്രെയിന്‍ ഗതാഗതം താറുമാറായി.രണ്ട് ദിവസത്തേക്ക് കൂടി ജാഗ്രതാ നിര്‍ദേശം നല്കി.