തിരുവനന്തപുരം:ഒഡീഷ  തീരത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴി കാരണം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.അഞ്ചു ദിവസം കൂടി കനത്ത മഴയും ഒപ്പം കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
കൊല്ലത്തുള്‍പ്പെടെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്.മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.തിരുവനന്തപുരത്ത് ഇന്നലെ വൈകുന്നേരം മുതല്‍ മഴ ശക്തമായി തുടരുകയാണ്.ആലപ്പുഴ,പത്തനംതിട്ട,കണ്ണൂര്‍,ഇടുക്കി,കോഴിക്കോട് ജില്ലകളിലും മഴ തുടരുന്നു.