കൊല്ലം:സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നതിനൊപ്പം കടല്‍ക്ഷോഭവും രൂക്ഷമാകുന്നു.കൊല്ലത്ത് ശക്തമായ തിരയില്‍പ്പെട്ട് മല്‍സ്യബന്ധന
ബോട്ടു മറിഞ്ഞ് ഒരാള്‍ മുങ്ങി മരിച്ചു.മരുത്തടി സ്വദേശിയായ സെബാസ്റ്റ്യനാണ് മരിച്ചത്.മത്സ്യബന്ധനത്തിന് പോയി മടങ്ങുമ്പോഴായിരുന്നു അപകടം.
അപകടത്തില്‍പ്പെട്ട മൂന്നുപേരെ മറ്റു വള്ളങ്ങളിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചെങ്കിലും സെബാസ്റ്റ്യനെ രക്ഷിക്കാനായില്ല. ബോട്ടിലുണ്ടായിരുന്ന മൂന്ന് പേര്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.കടല്‍ക്ഷോഭം തുടരുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.