കോഴിക്കോട്:ബിഷപ്പിനെതിരായ പ്രതിഷേധത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല.കന്യാസ്ത്രീകളെ പ്രതിഷേധത്തിനായി തെരുവിലിറക്കിയത് സര്‍ക്കാരാണ് അദ്ദേഹം പറഞ്ഞു.ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം സര്‍ക്കാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കന്യാസ്ത്രീകള്‍ക്ക് പ്രതിഷേധിക്കേണ്ടിവരില്ലായിരുന്നെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.
കേസില്‍ പ്രതി ആരെന്ന് പറയാന്‍ തനിക്കാവില്ലെന്നും,അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി ജനങ്ങളെ സത്യം അറിയിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.