തിരുവനന്തപുരം:സ്ത്രീവിരുദ്ധ പ്രസ്താവനയുടെ പേരില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസിജോര്‍ജിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അധിഷേപിച്ചു സംസാരിച്ചതിനാണ് പിസി വിമര്‍ശിക്കപ്പെടുന്നത്.ദേശീയമാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കിക്കഴിഞ്ഞു.അതെത്തുടര്‍ന്ന് ബോളിവുഡില്‍നിന്നും പിസിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് ബോളിവുഡ് നടി രവീണാ ടണ്ടനാണ്.
‘വനിതാ കമ്മീഷന്‍ ഇതൊന്നും കാണുന്നില്ലേ?ഇരയെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്.ഈ മനുഷ്യനെതിരെ കേസെടുക്കാന്‍ കഴിയില്ലേ’ എന്നാണ് രവീണ ട്വിറ്ററിലൂടെ ചോദിച്ചത്.
വിമര്‍ശനങ്ങളിലൊന്നും കുലുങ്ങാത്ത പിസിജോര്‍ജ് വീണ്ടും കന്യാസ്ത്രീയ്‌ക്കെതിരെ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു.