കുറവിലങ്ങാട്:ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ പത്രസമ്മേളനത്തില്‍ പരസ്യമായി അധിക്ഷേപിച്ച പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു.ഐപിസി 509 വകുപ്പ് പ്രകാരമാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തത്.കന്യാസ്ത്രീ പിസി ജോര്‍ജിനെതിരെ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് നേരിട്ട് മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമുയര്‍ന്നതോടെ വിശദീകരണം നല്‍കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ വീണ്ടും പി.സി.ജോര്‍ജ്ജ് കന്യാസ്ത്രീയെ അധിക്ഷേപിക്കല്‍ തുടരുകയായിരുന്നു.കൊച്ചിയില്‍ സമരം നടത്തിയ കന്യാസ്ത്രീകളെക്കുറിച്ചും വളരെ മോശം ഭാഷയിലുള്ള ആരോപണങ്ങളാണ് പിസി ജോര്‍ജ് നടത്തിയത്.