കോട്ടയം:കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യന്‍ പോലീസ് നീക്കം തുടങ്ങി.ബിഷപ്പിനെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് അറസ്റ്റു ചെയ്യാനുള്ള നീക്കം തുങ്ങിയത്.എന്നാല്‍ അറസ്റ്റിനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് ബിഷപ്പ് രാജ്യം വിട്ട് പോകാതിരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന് കത്തെഴുതി.വിമാനത്താവളങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മുന്‍കരുതല്‍ സ്വീകരിച്ചത്.
ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനായി പഞ്ചാബ് പോലീസിന്റെ സഹായം തേടുന്നതിനുള്ള നടപടികളും അന്വേഷണ സംഘം ആരംഭിച്ചതായാണ് സൂചനകള്‍.കന്യാസ്ത്രീയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണിനായുള്ള അന്വേഷണവും തുടങ്ങിക്കഴിഞ്ഞു.ബിഷപ്പിനെതിരായ തെളിവുകള്‍ ഉണ്ടെന്നു പറയപ്പെടുന്ന ഫോണ്‍ ലഭിച്ചുകഴിഞ്ഞാല്‍ കേസന്വേഷണത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.