കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യമില്ല.അന്വേഷണത്തെ അട്ടിമറിക്കാനുള്ള സാഹചര്യം നില നില്ക്കുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.കേസ് കെട്ടിച്ചമച്ചതെന്ന ഫ്രാങ്കോയുടെ വാദം കോടതി തള്ളി.ഫ്രാങ്കോയ്ക്കെതിരെ പ്രഥമ ദൃഷ്ടിയാല്‍ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന് വാദം ശരിവച്ച കോടതി കന്യാസ്ത്രീയുടെ രഹസ്യമൊഴി ബിഷപ്പിനെതിരാണെന്നും നിരീക്ഷിച്ചു.ബിഷപ്പിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണ്.പോലീസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലെത്തിയിട്ടേയുള്ളു.ബിഷപ്പ് സമൂഹത്തില്‍ ഉന്നത പദവിവഹിച്ചിരുന്നതിനാല് സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.