കോട്ടയം:കന്യാസ്ത്രീയെ പീഡിപ്പിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് ഈ മാസം 20 വരെ നീട്ടി.പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്.നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു.
കഴിഞ്ഞ മാസം 21-ന് അറസ്റ്റിലായ ഫ്രാങ്കോയെ 24-നാണ് റിമാന്‍ഡ് ചെയ്തത്.റിമാന്‍ഡ് കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ ഇന്ന് അദ്ദേഹത്തെ പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി.തുടര്‍ന്ന് കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് കാലാവധി നീട്ടുകയായിരുന്നു.
ജയിലില്‍ 5968-ാം നമ്പര്‍ തടവുകാരനാണ് ഫ്രാങ്കോ.പി.സി.ജോര്‍ജും,കെ.എം.മാണിയും സഭയിലെ ഉന്നതരുമടക്കമുള്ളവര് ഫ്രാങ്കോയെ കാണാന്‍ ജയിലില്‍ എത്തിയിരുന്നു.