തിരുവനന്തപുരം:കന്യാസ്ത്രീയെ ബസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരനെ സസ്‌പെന്‍ഡു ചെയ്തു.തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍കം കണ്ക്ടറായ സന്തോഷ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരം- മൈസൂര്‍ സ്‌കാനിയ ബസില്‍ വെച്ച് മെയ് 13 നായിരുന്നു സംഭവം. തുടര്‍ന്ന് കന്യാസ്ത്രീ സന്തോഷ്‌കുമാറിനെതിരെ തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്തതോടെയാണ് കെഎസ്ആര്‍ടിസി ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.