മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ ജി വി സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. രാവിലെ ആറുമണിയോടെ മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ബെന്‍ലോക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചിക്മംഗളൂരുവിലേക്ക് കൊണ്ടുപോകും. ബിസിനസിലെ കടബാധ്യതയാണ് ആത്മഹത്യയിലേക്കു നയിച്ചത്.സിദ്ധാര്‍ത്ഥയ്ക്ക് 7000 കോടിയുടെ കടബാധ്യതയുള്ളതായി പറയപ്പെടുന്നു.തിങ്കളാഴ്ച വൈകിട്ടാണ് നേത്രാവതിപ്പാലത്തില്‍ വെച്ച് സിദ്ധാര്‍ത്ഥയെ ക്കാണാതായത്. ബംഗളൂരുവില്‍ നിന്നും മംഗളൂരിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ പുഴയുടെ അടുത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് പുഴയിലേക്കിറങ്ങുക യുമായിരുന്നെന്ന് ഡ്രൈവര്‍ പറയുന്നു. ഒരാള്‍ പുഴയിലേക്കു ചാടുന്നത് കണ്ടുവെന്നും എന്നാല്‍ അടുത്തെത്തിയപ്പോഴേക്കും താഴ്ന്നു പോയെന്നും മീന്‍പിടുത്തക്കാര്‍ അറിയിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്.
ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായെന്നും കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നും ഒരു സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നും കാണിച്ച് സിദ്ധാര്‍ത്ഥ കഫേ കോഫീഡേ ജീവനക്കാര്‍ക്ക് അയച്ച കത്തു പുറത്തുവന്നിരുന്നു. എസ്എം കൃഷ്ണയുടെ മൂത്ത മകള്‍ മാളവികയാണ് സിദ്ധാര്‍ത്ഥിന്റെ ഭാര്യ.